പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ച് പടക്കം സൂക്ഷിച്ചിരുന്ന മുറിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ ആയിരുന്നു സംഭവം. കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ കടാതി സ്വദേശി രവി (55) ആണ് മരിച്ചത്. കതിന പൊട്ടിത്തെറിച്ചായിരുന്നു അപകടം. അപകടത്തിൽ മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇദ്ദേഹത്തെ കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയതായാണ് വിവരം. ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടം ഉണ്ടായത്.
പള്ളിയിലെ പടക്കം സൂക്ഷിച്ചിരുന്ന മുറിയിൽ പൊട്ടിത്തെറി; മൂവാറ്റുപുഴയിൽ ഒരാൾ മരിച്ചു

