ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ പൊട്ടിത്തെറിച്ചു. സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്. സമീപത്തുണ്ടായിരുന്ന മൂന്ന് കാറുകളും ഓട്ടോറിക്ഷയും മോട്ടോര്‍ സൈക്കിളും കത്തിനശിച്ചു. പൊലീസ് സംഘവും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. എന്‍എസ്ജി ബോംബ് സ്ക്വാഡ് സ്ഥലത്ത് എത്തി. നിലവില്‍ ഡല്‍ഹയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം; ഒരു മരണം, വാഹനങ്ങള്‍ കത്തിനശിച്ചു

