Site icon Janayugom Online

പെരിയാര്‍ തീരത്ത് അതീവജാഗ്രത

Idukki: The authorities in Kerala have issued orange alert after water level in the Idukki dam touched 2,395 feet mark on July 31, 2018. One of the highest dams in Asia, it is a double curvature, thin arc dam across the Periyar River in Kerala. (Photo: IANS)

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയരുകയും തമിഴ്‌നാട് സ്പിൽവേ വഴി കൂടുതൽ അളവിൽ ജലം തുറന്നു വിടുന്നതും കണക്കിലെടുത്ത് പെരിയാർ തീരത്ത് ജാഗ്രത ശക്തമാക്കി.
പെരിയാർ നദിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ക്യാമ്പുകളിലേക്ക് മാറി താമസിക്കേണ്ടതാണെന്ന് ഇടുക്കി ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയിലെത്തിയിരിക്കുന്ന സാഹചര്യത്തിൽ ഏത് സമയത്തും സ്പിൽവേയിലൂടെ അധിക ജലം പുറത്തേക്കൊഴുക്കുന്നതിനും അതുമൂലം പെരിയാർ നദിയിലെ ജലനിരപ്പ് ഉയരുന്നതിനുമുളള സാധ്യതയുണ്ട്.
രാത്രി 7.30 മുതൽ 5 സ്പിൽ വേ ഷട്ടറുകൾ വഴി 3246.44 ഘനയടി ജലം തമിഴ്‌നാട് പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ജലനിരപ്പ് വീണ്ടും 142 അടിയിൽ എത്തിയതോടെയാണ് തമിഴ്‌നാട് കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കാനാരംഭിച്ചത്.

Eng­lish Sum­ma­ry: Extreme vig­i­lance along the Peri­yar coast
You may like this video also

Exit mobile version