Site iconSite icon Janayugom Online

പരീക്ഷയിൽ പരാജയപ്പെട്ടു; കോളജ് ഹോസ്റ്റലിൽ ജീവനൊടുക്കി വിദ്യാർത്ഥിനി

പരീക്ഷയിൽ തോറ്റതിനെത്തുടർന്ന് കോളജ് ഹോസ്റ്റലിൽ ജീവനൊടുക്കി 19കാരിയായ വിദ്യാർത്ഥിനി. കുടക് ജില്ലയിലെ ഹള്ളിഗട്ടിലെ സിഇടി കോളജിലെ ഹോസ്റ്റലിലാണ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നാം വർഷ എഐഎംഎൽ (ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് മെഷീന്‍ ലേണിങ്) വിദ്യാർഥിനി ജസ്വിനി (19) ആണ് ജീവനൊടുക്കിയത്. ഹോസ്റ്റൽ മുറിയിൽ നിന്നും പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.

പരീക്ഷയിൽ പരാജയപ്പെട്ടതിനാലാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു. മൂന്നു ദിവസം മുൻപ് സുഹൃത്തുക്കൾക്കൊപ്പം ജന്മദിനം ആഘോഷിച്ച ജസ്വിനി കഴിഞ്ഞ ദിവസം ക്ലാസിലെത്തി മറ്റ് കുട്ടികൾക്ക് മധുരവും വിതരണം ചെയ്തിരുന്നു. അതിന് ശേഷം ഹോസ്റ്റലിലേക്ക് തിരിച്ച് പോകുകയും ചെയ്തു. എന്നാൽ പിന്നീട് ഹോസ്റ്റലിലെത്തിയ സഹപാഠി വിളിച്ചിട്ട് ജസ്വിനി വാതിൽ തുറന്നില്ല. ഇതെത്തുടർന്ന് ഹോസ്റ്റൽ വാർഡനെ വിവരം അറിയിക്കുകയായിരുന്നു. ഒടുവിൽ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ജസ്വിനിയെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

Exit mobile version