ഓണ്‍ലൈനായി പോസ്റ്റ് ചെയ്ത വ്യാജ ബോംബ് ഭീഷണിയെത്തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ നിന്നും ചിക്കാഗോയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം കാനഡയിലെ ഇക്വല്യൂട്ട് വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. ഇത് നാലാം തവണയാണ് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി ഉണ്ടാകുന്നത്.
സുരക്ഷാ പ്രോട്ടോക്കോള്‍ പ്രകാരം വിമാനത്തെയും യാത്രക്കാരെയും വീണ്ടും പരിശോധന നടത്തിയ ശേഷമാണ് യാത്ര തുടങ്ങിയത്.
സ്ഥിരീകരണം നടത്താത്ത ഒരു എക്‌സ് ഹാന്‍ഡിലില്‍ നിന്നാണ് വ്യാജ ബോംബ് ഭീഷണി വന്നത്. സംഭവത്തെക്കുറിച്ച് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോ അന്വേഷണം നടത്തിവരികയാണ്.