ബംഗളുരു വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ ആള്‍ അറസ്റ്റിലായി. ഇന്നലെ രാവിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് വ്യാജ ഭീഷണി സന്ദേശം എത്തിയത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ മണിക്കൂറുകളോളം ബോംബ് സ്ക്വാഡും സിഐഎസ്‌എഫും പരിശോധന നടത്തി.
ബംഗളുരു സ്വദേശിയായ സുബനീഷ് ഗുപ്തയാണ് അറസ്റ്റിലായിരിക്കുന്നത്. സഹോദരി ഭര്‍ത്താവിന്റെ പേര് പറഞ്ഞാണ് കണ്‍ട്രോള്‍ റൂമിലേക്ക് ഇയാള്‍ ഭീഷണി സന്ദേശവുമായി വിളിച്ചത്. സഹോദരിയുമായുള്ള വിവാഹബന്ധം പിരിഞ്ഞതിന്റെ വൈരാഗ്യത്തിലായിരുന്നു ഇവരുടെ ഭര്‍ത്താവിന്റെ പേരില്‍ വ്യാജ ഭീഷണി മുഴക്കിയതെന്ന് പൊലീസ് പറഞ്ഞു.
English summary;fake bomb threat
You may also like this video;