11 May 2024, Saturday

Related news

May 10, 2024
May 7, 2024
May 4, 2024
May 3, 2024
May 1, 2024
April 28, 2024
April 25, 2024
April 22, 2024
April 21, 2024
April 21, 2024

വ്യാജ ബോംബ് ഭീഷണി: ഒരാള്‍ അറസ്റ്റില്‍

Janayugom Webdesk
ബംഗളുരു
May 20, 2022 7:31 pm

ബംഗളുരു വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ ആള്‍ അറസ്റ്റിലായി. ഇന്നലെ രാവിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് വ്യാജ ഭീഷണി സന്ദേശം എത്തിയത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ മണിക്കൂറുകളോളം ബോംബ് സ്ക്വാഡും സിഐഎസ്‌എഫും പരിശോധന നടത്തി.

ബംഗളുരു സ്വദേശിയായ സുബനീഷ് ഗുപ്തയാണ് അറസ്റ്റിലായിരിക്കുന്നത്. സഹോദരി ഭര്‍ത്താവിന്റെ പേര് പറഞ്ഞാണ് കണ്‍ട്രോള്‍ റൂമിലേക്ക് ഇയാള്‍ ഭീഷണി സന്ദേശവുമായി വിളിച്ചത്. സഹോദരിയുമായുള്ള വിവാഹബന്ധം പിരിഞ്ഞതിന്റെ വൈരാഗ്യത്തിലായിരുന്നു ഇവരുടെ ഭര്‍ത്താവിന്റെ പേരില്‍ വ്യാജ ഭീഷണി മുഴക്കിയതെന്ന് പൊലീസ് പറഞ്ഞു.

Eng­lish summary;fake bomb threat

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.