Site iconSite icon Janayugom Online

വ്യാജ സര്‍ട്ടിഫിക്കറ്റ്; നിഖിലിന്റെ കൂട്ടുപ്രതി അബിന്‍ സി രാജും പിടിയില്‍

വ്യജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ മുൻ എസ്എഫ്ഐ ഏരിയാ സെക്രട്ടറി നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ അബിൻ സി രാജ് പൊലീസ് കസ്റ്റഡിയിൽ. മുൻ എസ്എഫ്ഐ നേതാവായ അബിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് അർധ രാത്രി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

കായംകുളം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അബിനെ കസ്റ്റഡിയിലെടുത്തത്. അബിനെ രാത്രിയോടെ തന്നെ കായംകുളത്തേക്ക് എത്തിച്ചു. അബിനെ വിശദമായി ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് നിഖിലിനെ സർട്ടിഫിക്കറ്റ് ലഭിച്ച എറണാകുളത്തെ ഏജൻസിയിൽ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്താനിരിക്കെയാണ് അബിൻ പിടിയിലാവുന്നത്.

Eng­lish Sam­mury: fake cer­tifi­cate; Nikhil’s co-accused Abin C Raj is also under arrest

YouTube video player
Exit mobile version