Site iconSite icon Janayugom Online

വ്യാജ ഉള്ളടക്കങ്ങൾ 24 മണിക്കൂറിനകം നീക്കണം; മുന്നറിയിപ്പുമായി എ ആർ റഹ്മാൻ

വിവാഹ മോചനവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത് മുതല്‍ ഗായകനും സംവിധായകനുമായ എആര്‍ റഹ്‌മാനെതിരെ പല വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. ഇപ്പോഴിതാ ഇതിനെതിരെ റഹ്മാൻ തന്നെ മുന്നോട്ട് വന്നിരിക്കുകയാണ്. തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചിരിക്കുകയാണ് റഹ്‌മാന്‍. ഇതുമായി ബന്ധപ്പെട്ട വക്കീല്‍ നോട്ടീസും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ദിവസങ്ങൾക്ക് മുമ്പാണ് തങ്ങൾ വിവാഹമോചിതരാകുന്നുവെന്ന വാർത്ത റഹ്മാനും ഭാര്യ സൈറാബാനുവും പുറത്തുവിട്ടത്. അതേദിവസം തന്നെ റഹ്മാന്റെ ട്രൂപ്പിലെ ഗിറ്റാറിസ്റ്റ് മോഹിനി ഡേയും വിവാഹമോചിതയാകുന്നതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഇതുരണ്ടും കൂട്ടിക്കെട്ടി ചില വാർത്താമാധ്യമങ്ങളും ‌സോഷ്യൽമീഡിയ അക്കൗണ്ടുകളും കഥകൾ മെനഞ്ഞത്. ഈ വർത്തകൾ വാസ്തവവിരുദ്ധമാണെന്ന് ഇരുകൂട്ടരും അറിയിച്ചിട്ടും അപവാദ പ്രചരണങ്ങൾ തുടർന്നു. ഇതിന് പിന്നാലെയാണ് എ ആർ റഹ്മാൻ ഇപ്പോൾ വക്കീൽ നോട്ടീസുമായി രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version