ഡൽഹി അലിപൂരിൽ നിർമ്മാണത്തിലിരുന്ന ഗോഡൗണിന്റെ ചുമരിടിഞ്ഞ് വീണ് അഞ്ച് പേർ മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കരാറുകാരനും സൂപ്പർവൈസറുമാണ് അറസ്റ്റിലായത്.
അനധികൃതമായി നടത്തിയ കെട്ടിട നിർമ്മാണം ഡൽഹി പൊലീസും കോർപ്പറേഷനും നേരത്തെ തടഞ്ഞിരുന്നു. ഇത് വകവയ്ക്കാതെയാണ് നിർമ്മാണം പുനരാരംഭിച്ചതെന്ന് വ്യക്തമായതോടെയാണ് നടപടി.
പ്രദേശത്ത് മണ്ണെടുക്കുകയായിരുന്ന തൊഴിലാളികളാണ് മരിച്ച അഞ്ച് പേരും. ഗോഡൗണിന്റെ ചുമരിന് സമീപത്തെ മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് ചുമരിടിഞ്ഞ് ഇവരുടെ മേൽ വീണത്. സംഭവത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. അപകടം നടന്ന് മൂന്ന് മണിക്കൂറിന് ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായത്.
ഇരുപതോളം തൊഴിലാളികൾ ഈ സമയം നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരുന്നു. കോൺട്രാക്ടർ സിക്കന്ദർ, സൂപ്പർവൈസർ സതീഷ് എന്നിവരാണ് അറസ്റ്റിലായത്. സ്ഥല ഉടമെയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
English summary;Falling wall incident in Delhi; Two people were arrested
You may also like this video;