Site iconSite icon Janayugom Online

ബികെഎംയു നേതൃത്വത്തിൽ തരിശുനിലകൃഷി ആരംഭിച്ചു

paddypaddy

കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബികെഎംയു-എഐടിയുസി) നേതൃത്വത്തിൽ നടത്തുന്ന തരിശുനില കൃഷി പദ്ധതി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ തരിശുനില കൃഷിയും ഞങ്ങളും കൃഷിയിലേക്ക് എന്ന പരിപാടിയും ഏറ്റെടുത്ത് ബികെഎംയു സംസ്ഥാന വ്യാപകമായാണ് കൃഷി നടത്തുന്നത്. 

ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം 17ന് രാവിലെ 9.30ന് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ പഞ്ചായത്തിലെ കരുമാടി പ്രദേശത്തെ കൊച്ചുമേലത്തുംകരി പാടത്ത് സംസ്ഥാന പ്രസിഡന്റ് ചിറ്റയം ഗോപകുമാർ നിർവഹിക്കും. കൊച്ചുമേലത്തുംകരി പാടത്ത് 14 ഏക്കർ സ്ഥലത്താണ് കൃഷിയിറക്കുന്നത്. തൃശൂർ ജില്ലയിൽ 13 കേന്ദ്രങ്ങളിൽ ഇതിനകം കൃഷി ആരംഭിച്ചിട്ടുണ്ട്. 

എറണാകുളം, കാസർകോട്, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലും കൃഷിഇറക്കി. മറ്റ് ജില്ലകളിലും കൃഷിയിറക്കാനുള്ള പ്രാരംഭപ്രവർത്തനങ്ങൾ നടന്നു വരുന്നു. ഇന്ന് കാസർകോട് ജില്ലാതല ഉദ്ഘാടനം രാവണീശ്വരത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു.

Eng­lish Sum­ma­ry: Fal­low land cul­ti­va­tion start­ed under the lead­er­ship of BKMU

You may also like this video

Exit mobile version