Site iconSite icon Janayugom Online

ഡൽഹിയിൽ മൂന്നംഗ കുടുംബം കുത്തേറ്റ് മ രിച്ച നിലയിൽ

സൗത്ത് ഡൽഹിയിലെ നെബ് സറായിയിൽ മൂന്നംഗ കുടുംബത്തെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. രാജേഷ്(53), ഭാര്യ കോമൾ(47), മകൾ കവിത(23)എന്നിവരാണ് കൊല്ലപ്പെട്ടത്. ദമ്പതികളുടെ മകൻ പ്രഭാത നടത്തത്തിന് പോയിരിക്കുകയായതിനാൽ രക്ഷപ്പെട്ടു.

മകൻ തിരിച്ചെത്തിയപ്പോഴാണ് മാതാപിതാക്കളെയും സഹോദരിയെയും കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം ലഭിച്ചയുടൻ പൊലീസ് സംഘം സംഭവ സ്ഥലത്തേക്ക് എത്തി. വീട്ടിൽ കവർച്ചയോ അടിപിടിയോ നടന്നതിന്റെ സൂചനകളില്ലെന്നു പൊലീസ് പറഞ്ഞു. വലിയ ശബ്ദം കേട്ടാണ് വീട്ടിലെത്തിയതെന്ന് അയൽപക്കത്ത് താമസിക്കുന്നവരും മൊഴി നൽകിയിട്ടുണ്ട്.

വീട്ടിലെത്തിയപ്പോഴാണ് താൻ പ്രഭാത നടത്തത്തിന് പോയിരിക്കുകയായിരുന്നുവെന്നും തിരിച്ചെത്തിയപ്പോൾ കണ്ടത് ഇതാണെന്നും മകൻ അയൽക്കാരോട് പറഞ്ഞു. അന്ന് മാതാപിതാക്കളുടെ വിവാഹ വാർഷികദിനമായിരുന്നുവെന്നും ആശംസ അറിയിച്ചിട്ടാണ് താൻ നടക്കാൻ പോയതെന്നും മകൻ പറഞ്ഞതായും അയൽക്കാരിലൊരാൾ വ്യക്തമാക്കി.

Exit mobile version