Site icon Janayugom Online

കർഷക കടാശ്വാസം: ജൂൺ 30 വരെ അപേക്ഷിക്കാം

വയനാട്, ഇടുക്കി ജില്ലകളിലെ കർഷകർ 31.08.2020 വരെയും മറ്റു 12 ജില്ലകളിലെ കർഷകർ 31.03.2016 വരെയും സഹകരണ ബാങ്കിൽ നിന്നെടുത്ത കാർഷിക വായ്പകൾ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സർക്കാർ ഉത്തരവായി. അപേക്ഷകൾ ജൂൺ 30 വരെ സ്വീകരിക്കും.
കർഷക കടാശ്വാസത്തിനുള്ള അപേക്ഷകൾ ‘സി’ ഫോമിൽ പൂരിപ്പിച്ച് രേഖകൾ സഹിതം കർഷക കടാശ്വാസ കമ്മിഷനിൽ നേരിട്ടോ തപാൽ മുഖേനയോ നൽകണം.

റേഷൻ കാർഡിന്റെ പകർപ്പ്, വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രത്തിന്റെ അസൽ, അപേക്ഷകൻ കർഷകനാണെന്ന് തെളിയിക്കുന്ന കൃഷി ഓഫീസറുടെ സാക്ഷ്യപത്രം (അസൽ) അല്ലെങ്കിൽ കർഷക തൊഴിലാളി ആണെന്ന് തെളിയിക്കുന്ന കർഷകത്തൊഴിലാളി ക്ഷേമനിധി പാസ്ബുക്ക് / ഐഡി പകർപ്പ്, ഉടമസ്ഥാവകാശമുള്ള കൃഷി ഭൂമി എത്രയെന്ന് തെളിയിക്കുന്നതിനായി വസ്തുവിന്റെ കരം തീർത്ത രസീതിന്റെ പകർപ്പ് അല്ലെങ്കിൽ പാട്ടക്കരാറിന്റെ പകർപ്പ്, വായ്പ നിലനിൽക്കുന്ന ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് തുടങ്ങിയ രേഖകൾ അപേക്ഷയോടൊപ്പം നൽകണം. ഒന്നിലധികം വായ്പ എടുത്തിട്ടുണ്ടെങ്കിൽ അപേക്ഷയിൽ ബാങ്കുകളുടെ വിശദാംശം സഹിതം വ്യക്തമായി രേഖപ്പെടുത്തണം. കർഷക കടാശ്വാസ കമ്മിഷനിലൂടെ മുമ്പ് കാർഷിക കടാശ്വാസം ലഭിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

Eng­lish Sum­ma­ry: Farmer Loan Relief: Apply till June 30

You may also like this video

Exit mobile version