കർഷക രജിസ്ട്രേഷൻ ഇനി സ്വന്തമായും ചെയ്യാം. സ്വന്തമായോ അക്ഷയ സെൻറർ, കോമൺ സർവീസ് സെൻറർ വഴിയോ ഫാർമർ ലോഗിനിലൂടെ കർഷക രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. ഇതിനായുള്ള വെബ്സെറ്റ് തുറന്നു. കുറച്ച് ദിവസങ്ങളായി ഇത് കൃഷിഭവൻ മുഖേന മാത്രമേ ചെയ്യാൻ സാധിച്ചിരുന്നുള്ളൂ. ഓടിപി വരാനുള്ള താമസം മൂലം കൃഷിഭവനുകളിൽ മണിക്കൂറുകൾ കാത്ത് നിൽക്കേണ്ട അവസ്ഥയായിരുന്നു.
ഇനി മുതൽ ഈ വെബ്സൈറ്റ് വഴി കർഷകർക്ക് സ്വന്തമായും രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. രജിസ്‌ട്രേഷനായി www.agristack.gov.in kerala എന്ന പോർട്ടലിൽ കയറിയ ശേഷം കർഷകൻ എന്ന ലിങ്കിൽ പുതിയ അക്കൌണ്ട് തുറക്കാവുന്നതാണ്. അതിനായി ആധാർ നമ്പറും ആധാറിൽ ലിങ്ക് ചെയ്തിരിക്കുന്ന നമ്പറും നൽകേണ്ടതാണ്.

