Site iconSite icon Janayugom Online

കർഷക ക്ഷേമനിധി യാഥാർത്ഥ്യമാക്കണം

കർഷക തൊഴിലാളി ക്ഷേമനിധി യാഥാർത്ഥ്യമാക്കണമെന്ന് സിപിഐ സംസ്ഥാന സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ബദൽ നയങ്ങളിലൂടെ ഇന്ത്യക്കാകെ മാതൃകയായി മാറിയ ഇടതുപക്ഷ നയത്തിന്റെ മുഖമുദ്രയായ കർഷക ക്ഷേമനിധി ഇനിയും യാഥാർത്ഥ്യമാക്കാനാവാത്തതിൽ ഉത്കണ്ഠയുണ്ട്.
2019 ഡിസംബർ 20ന് നിലവിൽ വന്നതാണ് കേരള കർഷക ക്ഷേമനിധി നിയമം. മന്ത്രിസഭയും നിയമസഭയുമടക്കം പലതലങ്ങളിൽ ചർച്ച ചെയ്ത് രൂപീകരിച്ച ക്ഷേമനിധിയെ സംബന്ധിച്ച് അനിശ്ചിതത്വം ഒഴിവാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കർഷകരുടെ അവകാശമായ കർഷക പെൻഷൻ ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കേണ്ട കർഷക ക്ഷേമനിധി യാഥാർത്ഥ്യമാക്കണമെന്നും ആവശ്യപ്പെട്ടു. 

Exit mobile version