കൊച്ചിയില്‍ അച്ചനും മകളും മരിച്ച നിലയില്‍ കണ്ടെത്തി. പാണാവള്ളി സ്വദേശി പവിശങ്കറും ആറ് വയസ്സുകാരി വാസുകിയേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾക്ക് വിഷം കൊടുത്ത ശേഷം അച്ഛൻ ജീവനൊടുക്കിയെന്നാണ് നിഗമനം. ആത്മഹത്യയെന്നാണ് പ്രാഥമിക സൂചനകൾ. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും സൂചനകളുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അച്ചനും ആറ് വയസ്സുകാരി മകളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

