പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ലൈംഗികമായി പീഡനത്തിനിരയാക്കിയ അച്ഛനും മകനും അറസ്റ്റിലായി. ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശികളായ പാതാക്കര അയ്യപ്പൻ (50), മകൻ വിഷ്ണു (24) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. പതിനൊന്നും ഏഴും വയസുള്ള പെൺകുട്ടികളെയാണ് ഇരുവരും ആറ് മാസത്തോളമായി പീഡിപ്പിച്ചിരുന്നത്.
സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടികൾ പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ ചങ്ങരംകുളം പൊലീസിന് പരാതി നൽകി. പൊലീസ് അന്വേഷിച്ചെത്തിയെന്നറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച അയ്യപ്പനെ കടവല്ലൂർ ബസ് സ്റ്റോപ്പിൽ നിന്ന് വേഷം മാറിയെത്തിയ അന്വേഷണ സംഘം തന്ത്രപരമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികളെ പെരിന്തൽമണ്ണ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മലപ്പുറം എസ്പി സുജിത്ത് ദാസിന്റെ നിർദേശപ്രകാരം ചങ്ങരംകുളം സിഐ ബഷീർ, ചിറക്കൽ എസ്ഐ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
English Sammury: Father and son arrested for sexually assaulting minor sisters at malappuram