22 January 2026, Thursday

Related news

January 16, 2026
January 13, 2026
January 10, 2026
January 7, 2026
December 24, 2025
December 23, 2025
December 21, 2025
December 17, 2025
December 12, 2025
December 8, 2025

പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച അച്ഛനും മകനും അറസ്റ്റില്‍

web desk
മലപ്പുറം
May 29, 2023 10:50 am

പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ലൈംഗികമായി പീഡനത്തിനിരയാക്കിയ അച്ഛനും മകനും അറസ്റ്റിലായി. ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശികളായ  പാതാക്കര അയ്യപ്പൻ (50), മകൻ വിഷ്ണു (24) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. പതിനൊന്നും ഏഴും വയസുള്ള പെൺകുട്ടികളെയാണ് ഇരുവരും ആറ് മാസത്തോളമായി പീഡിപ്പിച്ചിരുന്നത്.

സ്‌കൂളിലെ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടികൾ പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്‌കൂൾ അധികൃതർ ചങ്ങരംകുളം പൊലീസിന് പരാതി നൽകി. പൊലീസ് അന്വേഷിച്ചെത്തിയെന്നറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച അയ്യപ്പനെ കടവല്ലൂർ ബസ് സ്റ്റോപ്പിൽ നിന്ന് വേഷം മാറിയെത്തിയ അന്വേഷണ സംഘം തന്ത്രപരമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതികളെ പെരിന്തൽമണ്ണ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മലപ്പുറം എസ്‌പി സുജിത്ത് ദാസിന്റെ നിർദേശപ്രകാരം ചങ്ങരംകുളം സിഐ ബഷീർ, ചിറക്കൽ എസ്‌ഐ  രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Eng­lish Sam­mury: Father and son arrest­ed for sex­u­al­ly assault­ing minor sis­ters at malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.