Site iconSite icon Janayugom Online

ഇടുക്കിയിൽ മകൻറെ മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു

ഇടുക്കിയിൽ മകൻറെ മർദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. ആഗസ്റ്റ് 14നാണ് രാജാക്കാട് ആത്മാവ് സിറ്റി സ്വദേശി വെട്ടികുളം വീട്ടിൽ മധുവിനെ(57) മകൻ സുധീഷ് ക്രൂര മർദനത്തിന് ഇരയാക്കിയത്. മദ്യപിച്ചെത്തിയ സുധീഷ് സ്വത്ത് എഴുതിക്കൊടുക്കണമെന്നാവശ്യപ്പെട്ടാണ് മർദിച്ചത്. പരിക്കേറ്റ മധു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. പ്രതി അമ്മയെയും മർദ്ദിച്ചിരുന്നു.

Exit mobile version