Site iconSite icon Janayugom Online

മകന്റെ മർദ്ദനത്തിൽ അച്ഛൻ മരിച്ചു; പ്രതിക്കായി പൊലീസ് അന്വേഷണം

മകന്റെ മർദനത്തിൽ അച്ഛൻ മരിച്ചു. കുണ്ടായിത്തോട് ആമാംകുനി വളയന്നൂർ ഗിരിഷ് (49) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ ഗിരീഷും മകൻ സനലും തമ്മിൽ വാക്കേറ്റമുണ്ടാവുകയും സനൽ, ഗിരീഷിനെ മർദിക്കുകയുമായിരുന്നു. 

തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഗിരീഷ് ഒരാഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് മരണം സംഭവിച്ചത്. സനൽ ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version