തിരുവനന്തപുരം കാര്യവട്ടത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. വലിയവിള പുത്തന്‍വീട്ടില്‍ ഉല്ലാസ്(35)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉണ്ണികൃഷ്ണന്‍ നായരെ പോത്തന്‍കോട് പോലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മദ്യലഹരിയിൽ ഉണ്ടായ അടിപിടിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഉല്ലാസിന്റെ മൃതദേഹം വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു കിടന്നിരുന്നത്.തൊട്ടടുത്ത വീട്ടിൽ പോയിരുന്ന ഉല്ലാസിൻറെ അമ്മ ഉഷയോട് ഉണ്ണിക്കൃഷ്ണൻ നായർ അവിടെയെത്തി ഉല്ലാസ് രക്തത്തിൽ കുളിച്ചു കിടക്കുകയാണെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് അമ്മ ഉഷ വീട്ടിലെത്തി നോക്കുമ്പോഴാണ് വീട്ടിലെ ഹാളിനുള്ളില്‍ ഉല്ലാസിനെ മരിച്ച നിലയില്‍ കണ്ടെത്. ഉടന്‍ പോത്തന്‍കോട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

