Site iconSite icon Janayugom Online

10 വയസുകാരനായ മകനെ ഉപയോഗിച്ചു അച്ഛൻ എംഡിഎംഎ വിൽപ്പന നടത്തി;പരാതിയുമായി അമ്മ

10 വയസ്സുകാരനായ മകനെ ഉപയോഗിച്ച് അച്ഛൻ എംഡിഎംഎ വിൽപന നടത്തിയെന്ന് പരാതിയുമായി അമ്മ. സംഭവത്തിൽ പിതാവിനെതിരെ ബാലനീതി നിയമപ്രകാരം കേസ് എടുത്തു. കഴിഞ്ഞ ദിവസം കുട്ടിയുടെ പിതാവിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നടപടി.

പ്രതിയും കുട്ടിയുടെ അമ്മയും ദീർഘകാലമായി അകന്നുകഴിയുകയാണ്. തെളിവുശേഖരണത്തിന് കൂടുതൽ അന്വേഷണം വേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞു. ‌നിലവിൽ റിമാൻഡിലായ പ്രതി ആറു മാസമായി ജില്ലാ ഡാൻസാഫ് ടീമിന്റെയും തിരുവല്ല പൊലീസിന്റെയും നിരീക്ഷണത്തിലായിരുന്നു. പ്രതിയുടെ ശരീരത്തിൽ എംഡിഎംഎ പാക്കറ്റുകൾ ഒട്ടിച്ചു വച്ചശേഷം മകനൊപ്പം സഞ്ചരിച്ചാണ് വിൽപന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Exit mobile version