Site iconSite icon Janayugom Online

മകളെ ലൈംഗികമായി ചൂഷണത്തിനിരയാക്കിയ പിതാവിന് 17 വര്‍ഷം കഠിന തടവും പിഴയും

സ്വന്തം മകളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ പിതാവിന് കൊല്ലം അതിവേഗ സ്‌പെഷ്യല്‍ കോടതി 17 വര്‍ഷം കഠിന തടവും 1,75,000 രൂപ പിഴയും വിധിച്ചു. ചന്ദനത്തോപ്പ് സ്വദേശിയായ 51കാരനാണ് 17 വര്‍ഷം കഠിന തടവും 1,75,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. കൊല്ലം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി എ സമീറാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാത്ത പക്ഷം 14 മാസം അധിക കഠിന തടവ് അനുഭവിക്കണമെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു.

പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം അഞ്ച് വര്‍ഷം വീതം കഠിനതടവും അര ലക്ഷം രൂപ വീതം പിഴയും ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75ാം വകുപ്പനുസരിച്ച് രണ്ട് വര്‍ഷം കഠിനതടവുമാണ് വിധിച്ചിട്ടുള്ളത്. കുണ്ടറ പൊലീസ് ഇന്‍സ്‌പെക്ടര്‍ സിജിന്‍ മാത്യു കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍ സരിത ഹാജരായി.

Exit mobile version