ബിജെപി വിരുദ്ധ സംസ്ഥാനങ്ങളെ വരുതിയിലാക്കാന്‍ കുതന്ത്രം പ്രയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍. കര്‍ണാടകയില്‍ തെരഞ്ഞടുപ്പ് വാഗാദാനമായ അന്ന ഭാഗ്യ പദ്ധതി അനുസരിച്ച് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എഫ്സിഐ) നിന്ന് വാങ്ങാന്‍ തീരുമാനമായ രണ്ട് കോടി 28 ലക്ഷം മെട്രിക് ടണ്‍ അരി നല്‍കേണ്ടതില്ലെന്ന് കേന്ദ്രം എഫ്സിഐക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് അരിവിതരണ കരാറില്‍ നിന്ന് എഫ്സിഐ പിന്‍മാറി.
കേന്ദ്ര സര്‍ക്കാര്‍ കണ്ണുുരുട്ടി കാണിച്ചതോടെയാണ് എഫ്സിഐ മുന്‍ധാരണയില്‍ നിന്ന് മലക്കം മറിഞ്ഞത്. സംസ്ഥാനങ്ങള്‍ക്കുള്ള പൊതുവിതരണം സംവിധാനം വഴി മാത്രമെ ഇനിമുതല്‍ എഫ്സിഐ പക്കലുള്ള അരി വിതരണം നടത്തുകയുള്ളുവെന്നാണ് എഫ്സിഐ ഇപ്പോള്‍ വിശദീകരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന പ്രത്യേക പദ്ധതികള്‍ക്കായി ഇനിമുതല്‍ അരി അനുവദിക്കില്ലെന്നും എഫ്സിഐ അറിയിച്ചിട്ടുണ്ട്.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമാവും പ്രത്യേക പദ്ധതി അനുസരിച്ചുള്ള അരിവിതരണം നടത്തുകയുള്ളുവെന്നും എഫ്സിഐയുടെ പുതിയ നിര്‍ദേശത്തില്‍ പറയുന്നു. അന്ന ഭാഗ്യപദ്ധതി അനുസരിച്ച് സംസ്ഥാന സര്‍ക്കാറും എഫ്സിഐയും തമ്മില്‍ കരാര്‍ ഉറപ്പിച്ചശേഷമായിരുന്നു കേന്ദ്ര നിര്‍ദേശത്തെത്തുടര്‍ന്ന് എഫ്സിഐ ഏകപക്ഷീയമായി പിന്‍മാറിയത്. 15 ലക്ഷം മെട്രിക് ടണ്‍ അരിയും ഗോതമ്പും പൊതുവിപണിയില്‍ വില്‍ക്കാനും എന്നാല്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നേരിട്ട് വിതരണം ചെയ്യേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യപൊതുവിതരണ മന്ത്രാലയത്തിനെ അറിയിക്കുകയായിരുന്നു.
പൊതുവിപണി വില്‍പ്പന അനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കി വന്നിരുന്ന അരിവിതരണം നിര്‍ത്തിവയ്ക്കാനും കേന്ദ്രം ഉത്തരവിട്ടിട്ടുണ്ട്. പൊതുവിതരണ സമ്പ്രദായത്തില്‍ നിന്ന് മാറി വിലക്കയറ്റ വേളയില്‍ വിപണി ഇടപെടല്‍ നടത്താനുള്ള സംസ്ഥാന സര്‍ക്കാറുകളുടെ ശ്രമം എഫ്സിഐ തീരുമാനം വഴി റദ്ദാകും. അരി നിഷേധിച്ച എഫ്സിഐ നടപടിയെ വിമര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത് വന്നു. കന്നഡ വിരുദ്ധ- സാധാരണക്കാരെ ദ്രോഹിക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
English Summary: central government told to fci, stop rice supply in states
You may also like this video