വനിതായാത്രക്കാരി വിമാനത്തില്‍ മൂത്രമൊഴിക്കുന്ന ദൃശ്യം പുറത്ത്. രണ്ട് മണിക്കൂറോളം ശുചിമുറി ഉപയോഗിക്കുന്നതില്‍ നിന്ന് ജീവനക്കാര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണെന്ന് യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഡെയ്‌ലി മെയിലാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്. ഓണ്‍ലെെനില്‍ പ്രത്യക്ഷപ്പെട്ട ഒരു ഹ്രസ്വ വീഡിയോയില്‍ ഒരു യുവതി യുഎസ് ആസ്ഥാനമായുള്ള സ്പിരിറ്റ് എയര്‍ലെെൻസ് ഫ്ലെെറ്റിന്റെ തറയില്‍ പതുങ്ങിനില്‍ക്കുന്നതും ഇനി പിടിച്ചുനില്‍ക്കാൻ കഴിയാത്തതിനാല്‍ വാഷ്റൂമിലേക്ക് പോകണമെന്ന് ജീവനക്കാരോട് തര്‍ക്കിക്കുന്നതും കാണാം. സ്പിരിറ്റ് എയര്‍ലെെൻസിന്റെ കറുപ്പും മഞ്ഞയും യൂണിഫോം ധരിച്ച ഒരു ഫ്ലെെറ്റ് അറ്റൻഡന്റ്, യുവതിയുമായി വഴക്കിടുന്നതും ഒടുവില്‍ വിമാനത്തിന്റെ മൂലയില്‍ യാത്രക്കാരിയായ യുവതി മൂത്രമൊഴിക്കുന്നതും വീഡിയോയിലുണ്ട്.
അതേസമയം സംഭവത്തെക്കുറിച്ച് സ്പിരിറ്റ് എയര്‍ലെെൻസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
English Summary:Female passenger urinates on plane; It is alleged that the employees were not allowed to use the washroom
You may also like this video;