Site iconSite icon Janayugom Online

കലോത്സവത്തിൽ പോരാട്ടം ഇഞ്ചോടിഞ്ച് ; ജനപ്രീയ ഇനങ്ങൾ ഇന്ന്

സംസ്ഥാന സ്‌കൂൾ കലോത്സവം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ പോരാട്ടം ഇഞ്ചോടിഞ്ച്.നിരവധി ജനപ്രിയ ഇനങ്ങൾ ഇന്ന് വേദികളിലെത്തും. വേദി മൂന്നായ ടാഗോർ തിയേറ്ററിൽ രാവിലെ 9.30ന് തുടങ്ങുന്ന ഹയർ സെക്കന്‍ഡറി വിഭാഗം നാടക മത്സരമാണ് ഇന്നത്തെ മുഖ്യ ആകർഷണം. വേദി രണ്ടിൽ ഉച്ചയ്ക്ക് ശേഷം ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ നാടോടിനൃത്ത മത്സരം നടക്കും.

ഒപ്പന ‚ഭാരത നാട്യം, കേരളനടനം എന്നിവയും ഇന്ന് വിവിധ വേദികളിൽ അരങ്ങേറും.ഒഴിവു ദിനമായതിനാൽ വേദികളിൽ കാണികൾ നിറയുമെന്നാണ് പ്രതീക്ഷ. 57 മത്സരങ്ങൾ പൂർത്തിയായപ്പോഴാണ് കോഴിക്കോടും കണ്ണൂരും തൃശൂരും ഒപ്പത്തിനൊപ്പം നിൽക്കുന്നത്. ഉദ്ഘാടനം ദിവസം സമയക്രമം പാലിക്കാതെയാണ് പല മത്സരങ്ങളും അവസാനിച്ചത്. വേദി ഒന്നിലെ ഹയർ സെക്കന്ററി വിഭാഗം സംഘനൃത്തം, വേദി അഞ്ചിലെ പൂരക്കളി, വേദി ഏഴിലെ ഹൈസ്കൂൾ വിഭാഗം നങ്യാർകൂത്ത് എന്നിവയാണ് വൈകി അവസാനിച്ച മത്സരങ്ങൾ.

ഫോട്ടോ: രാജേഷ് രാജേന്ദ്രൻ 

Exit mobile version