Site iconSite icon Janayugom Online

ബീഹാറില്‍ എന്‍ഡിഎയില്‍ പോര് കടുക്കുന്നു; നിതീഷിനെതിരേ പരസ്യമായി ബിജെപി

ബീഹാറിലെ ജെഡിയു-ബിജെപി സഖ്യ മന്ത്രിസഭ കല്ലുകടിയില്‍. മുഖ്യമന്ത്രിയും ജനതാദള്‍(യു) നേതാവുമായ നിതീഷ് കുറാറിനെ ആര്‍ജെഡി പോലുള്ള എതിരാളികളേക്കാള്‍ കൂടുതല്‍ എതിര്‍പ്പ് നേരിടേണ്ടി വരുന്നത് ബിജെപിയില്‍ നിന്നാണ്. ബിഹാറിന് പ്രത്യേക പദവി നല്‍കണമെന്ന നിതീഷിന്‍റെ ആവശ്യം അട്ടിമറിച്ചതിനു പിന്നില്‍ ബിജെപിയാണെന്നു അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു.

ഉപമുഖ്യമന്ത്രിയായ രേണുദേവിയാണ് അട്ടിമറിച്ചതെന്ന് അറിഞ്ഞപ്പോള്‍ നിതീഷ് കൂടുതല്‍ രോഷാകുലനായി പൊട്ടിത്തെറിച്ചു. ( ഉനെ കുച്ച് നഹി പതാ) ‘അവര്‍ക്ക് ഒന്നും അറിയില്ല’എന്നാണ് നിതീഷ് അഭിപ്രായപ്പെട്ടത്.അദ്ദേഹത്തിന്‍റെ മന്ത്രിസഭയിലെ മറ്റൊരംഗമായ ജീവേഷ് കുമാര്‍ ബീഹാറിന് പ്രത്യേക പദവി ആവശ്യമില്ലാന്നാണ് പറഞ്ഞത്. രാജ്യത്തെ ഏററവും ദരിദ്ര സംസ്ഥാനമായി ബീഹാറാണെന്നു നീതി ആയോഗ് റിപ്പോര്‍ട്ട് വന്നതിനെതുടര്‍ന്നാണ് വിവാദം ആരംഭിച്ചത്. ഇതിന് മറുപടിയായി മനുഷ്യവികസനം, ആളോഹരി വരുമാനം, ജീവിത സൗകര്യങ്ങള്‍ തുടങ്ങിയമേഖലകളില്‍ ബീഹാറിന് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ട് നിതീഷ് കുമാര്‍ നീതി അയോഗിന് കത്തെഴുതിയിരുന്നു.

എന്നാല്‍ സംസ്ഥാനത്തിന് പ്രത്യേക പദവി ലഭിച്ചാല്‍ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇതിനകം തന്നെ ബീഹാറിന് നല്‍കിയതായും അതിനാല്‍ പ്രത്യേക പദവി ആവശ്യപ്പെടുന്നത് അനാവശ്യമാണെന്നു ഉപമുഖ്യമന്ത്രി രേണുദേവി പറഞ്ഞു.പൊതു നമസ്ക്കാര നിരോധനത്തില്‍ ഉള്‍പ്പെടെ ബിജെപി-ജെഡിയു പോര് ശക്തമാണ്. രേണുദേവിയുടെ പ്രസ്ഥാവനക്കെതിരെ ശക്തമായ ഭാഷയിലാണ് നിതീഷ് പ്രതികരിച്ചത്.ഇതു ബീഹാറിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നിതീഷ് കാര്യങ്ങള്‍ വളരെ സൂക്ഷമതയോടെയാണ് സംസാരിച്ചത്. 

നീതി ആയോഗ് റിപ്പോര്‍ട്ടിലെ ഏറ്റവും പിന്നാക്ക സംസ്ഥാനമായിട്ടാണ് ബീഹാറിന്‍റെ സ്ഥാനമെന്നും അതിനാല്‍ പ്രത്യേക പദവി എന്ന ആവശ്യത്തിന് വിശ്വാസ്യത കൂടുന്നതായും അഭിപ്രായപ്പെട്ടു. 2005ല്‍ താന്‍ ബീഹാറില്‍ മുഖ്യമന്ത്രിയായി അധികാരത്തില്‍ എത്തുന്ന സമയത്ത് ഒരാളുടെ ശരാശരി വരുമാനം വെറും 7000 രൂപയായിരുന്നു. ഇപ്പോള്‍ അത് 43,000 രൂപയ്ക്ക് മുകളിലാണ്.പക്ഷെ ഇപ്പോഴും ദേശീയ ശരാശരിയേക്കാള്‍ വളരെ പിന്നിലാണ് നിതീഷ് അഭിപ്രായപ്പെട്ടു. എന്നാല്‍ ബിജെപി നേതാക്കള്‍ ഇതു മനസാലിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു,

എന്നാല്‍ ബീഹാറിന് പ്രത്യേക പദവി നല്‍കേണ്ട കാര്യമില്ലെന്നാണ് സംസ്ഥാന തൊഴില്‍ മന്ത്രി ജിവേഷ് മിശ്ര പറയുന്നത്. കേന്ദ്രം കൂടുതല്‍ തുകയാണ് സംസ്ഥാനത്തിന് നല്‍കുന്നെതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബീഹാറിന് പ്രത്യേക പദവി എന്ന ആശയം നിതീഷ്കുമാര്‍ 2009മുതല്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. അതിനായി സംസ്ഥാത്ത് പ്രത്യേകം റാലികള്‍ സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗിന് നിവേദനവും നല്‍കിയിരുന്നു.

അന്ന് ബിജെപി അദ്ദേഹത്തിന് വാക്കാലുള്ള പിന്തുണയുംനല്‍കി. എന്നാല്‍ നിതീഷിന്‍റെ ആവശ്യത്തെ പരസ്യമായി നിരസിച്ചിരിക്കുന്നു. ബീഹാറില്‍ നിതീഷിന്‍റെ പാര്‍ട്ടിയായ ജനതാദള്‍(യു) വലിയ കക്ഷിയായിരുന്നപ്പോളാണ് ബിജെപി പിന്തുണച്ചതെന്നു രാഷട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. എന്നാല്‍ ഇപ്പോള്‍ നിതീഷ് മുഖ്യമന്ത്രിയാണെങ്കിലും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയുടെ അംഗബലം ബിജെപിയേക്കാള്‍ കുറവാണ്. ബിജെപിക്ക് 74 സീറ്റ് ഉള്ളപ്പോള്‍ ജനതാദള്‍(യു)വിന് 43സീറ്റേ ഉള്ളൂ. ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമങ്ങളുടെ മാതൃകയില്‍ പൊതു നമസ്കാരം ബീഹാറിലും നിരോധിക്കണമെന്ന് ബിജെപി എംഎല്‍എ ഹരിഭൂഷണ്‍ താക്കൂര്‍ കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു. 

ബിജെപി മന്ത്രി സാമ്രാട്ട് ചൗധരി ഇക്കാര്യത്തില്‍ ഹരിഭൂഷണെ പിന്തുണയ്ക്കുകയും ചെയ്തു. മതം വ്യക്തിപരമായ വിഷയമാണ്. അത് റോഡുകളിലും, പൊതുസ്ഥലങ്ങളിലുമല്ല പ്രദര്‍ശിപ്പിക്കേണ്ടതെന്നും ചൗധരി അഭിപ്രായപ്പെട്ടു. ബിജെപിയുടെ ഈ നിലപാട് വലിയ പ്രത്യാഖ്യാതമാണ് ഉണ്ടാക്കുന്നതെന്നു പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ജെഡിയു എംഎല്‍എ അഭിപ്രായപ്പെട്ടു.സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയുടെ നിലപാടുകളും ഇരുകക്ഷികളും തമ്മിലുള്ള ബന്ധത്തിന് മങ്ങലേറ്റിട്ടുണ്ട് .

ഒരു ജെഡിയു മന്ത്രിയുടെ നേതൃത്വത്തിലുള്ള ഗ്രാമവികസന വകുപ്പിലെ ഒരു എഞ്ചിനിയറുടെ അഴിമതി അന്വേഷിക്കാന്‍ കമ്മിറ്റിയെ സ്പീക്കര്‍ നിയമിച്ചത് ഇരുപാര്‍ട്ടികളും തമ്മിലുള്ള അകര്‍ച്ച കൂട്ടി. മുന്‍ മന്ത്രി നിതീഷ് മിശ്രയെയാണ് കമ്മിറ്റിയുടെ അദ്ധ്യക്ഷനായി നിയമിച്ചത് .ലോക്സഭയിലും ഇരു പാര്‍ട്ടികളും തമ്മിലുള്ള ഭിന്നത ഉയര്‍ന്നിരുന്നു. പിഎംജിഎസ് വൈ പ്രകാരമുള്ള റോഡ് പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതില്‍ ബീഹാര്‍ സര്‍ക്കാര്‍ വളരെ പിന്നിലാണെന്ന് ചോദ്യാത്തര വേളയില്‍ ബിജെപി എംപി രാംകൃപാല്‍യാദവ് വിമര്‍ശിച്ചിരുന്നു.

കേന്ദ്ര ഗ്രാമ വികസന വകുപ്പ് മന്ത്രി ഗിരിരാജ് സിംഗും യാദവിന്‍റെ വാദങ്ങളെ പിന്തുണയ്ക്കുന്ന സ്ഥതി വിവരക്കണക്കുകളും സഭയില്‍ ഉദ്ദരിച്ചു.എന്നാല്‍ സഭയില്‍ ഇതിനെതിരേ ജെഡിയു അംഗങ്ങളും രംഗത്തു വന്നു. കേന്ദ്രത്തിലും, സംസ്ഥാത്തും എന്‍ഡിഎ സര്‍ക്കാരാണെന്നും ഗിരിരാജ് ബീഹാറില്‍ നിന്നുള്ളയാളാണെന്നും അവര്‍ ഓര്‍മ്മപ്പെടുത്തു. ജെഡിയു ദേശീയ അധ്യക്ഷന്‍ ലാലന്‍സിഗ് തന്നെ പ്രതിഷേധമായി എത്തി. തടസ്സങ്ങള്‍ നീക്കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥരുമായ ചര്‍ച്ചയില്‍ ഗിരിരാജ് പരാജയപ്പെട്ടെന്നും അദ്ദേഹം തുറന്നടിച്ചു.സംസ്ഥാനത്ത് ഗവര്‍ണര്‍ ഫാഗുചൗഹാന്‍ നിയമിച്ച വിവാജ സര്‍വകലാശാല വൈസ് ചാന്‍സിലറെ പിരിച്ചുവിടണമെന്ന് ആവശ്യം കഴിഞ്ഞ മാസം മുഖ്യമന്ത്രി നിതീഷ് ഉന്നയിച്ചിരുന്നു.

മഗധ് സര്‍വകലാശാലയിലെ വി-സിയുടെ ഓഫീസില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത വന്‍തുക കണ്ടെത്തിയതോടെയാണ് വൈസ് ചാന്‍സിലറെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടത്. കഴിഞ്ഞ മാസം 24ന് ഈ വിഷയംമുഖ്യമന്ത്രി ഗവര്‍ണറെ നേരില്‍കണ്ട് ബോധ്യപ്പെടുത്തിയെങ്കിലും ഗവര്‍ണര്‍ ഈ ആവശ്യത്തില്‍ നടപടിയൊന്നും സ്വീകരിച്ചില്ല. നിതീഷിനെ കേന്ദ്രസര്‍ക്കാര്‍ ഗൗനിക്കുന്നില്ലെന്നയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ബീഹാറിലെ ജെഡിയു-ബിജെപി സംഖ്യം വലിയ ആങ്കയിലാണ് ഒരോ നിമിഷവും മുമ്പോട്ട് പോകുന്നത്. 

ബിജെപി മന്ത്രിമാരും, നേതാക്കളും തങ്ങള്‍ ഭരണത്തിന്‍റെ ഭാഗമാണെന്നുള്ള കാര്യം മറന്നാണ് പ്രവര്‍ത്തിക്കുന്നത്. അതുപോലെയാണ് അവരുടെ പ്രവര്‍ത്തനങ്ങളെന്ന് ജെഡിയു അഭിപ്രായപ്പെടുന്നു. സുശീല്‍കുമാര്‍ മോദിയും, നനന്ദകിഷഓര്‍യാദവിനെ പോലെ.യുള്ള മുതിര്‍ന്ന ബിജെപി നേതാക്കളുടെ അഭാവം മുന്നണിയെ ബാധിക്കുന്നതായി രാഷട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 

2020ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിന് വന്‍ വിജയം നേടാന്‍ കഴിഞില്ല.നിതീഷ് തങ്ങള്‍ക്ക് ബാധ്യതയാണെന്നു പോലും ബിജെപി നേതാക്കള്‍ കണക്കാക്കുന്നു.. ബീഹാറിന്‍റെ വികസനത്തിനായി സഖ്യമെന്നും ബിജെപി ഇപ്പോള്‍ പറയുന്നത്.തിരഞ്ഞെടുപ്പ് സമയത്ത് നിതീഷ് കുമാർ നടത്തിയ ഏഴ് തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് സഖ്യ സർക്കാർ പ്രവർത്തിക്കുന്നതെന്നാണ് ജെഡിയു നേതാവ് നീര്ജ കുമാര്‍ പറയുന്നത് 

Eng­lish Sum­ma­ry: Fight­ing rages in NDA in Bihar; BJP pub­licly oppos­es Nitish

You may also like this video:

Exit mobile version