Site iconSite icon Janayugom Online

കേരളത്തിലെ വികസനത്തിൽ അടിസ്ഥാന പങ്ക് വഹിക്കാൻ കിഫ്ബിക്കായെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ

കേരള വികസനത്തിൽ കിഫ്ബി അടിസ്ഥാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. വിഴിഞ്ഞം തുറമുഖത്തിൻറെ വികസനവുമായി ബന്ധപ്പെട്ട് ആയിരം കോടി രൂപ ഈ വർഷം തന്നെ കിഫ്ബി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പ്രതിസന്ധികളെയും മറികടന്ന് കിഫ്ബി മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.

മാന്ദ്യത്തിലാണ്ടുപോയ കേരള സമ്പദ് വ്യവസ്ഥയെ പ്രതിരോധിക്കുന്നതിനുപം സമ്പത്ത് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുമാണ് കിഫ്ബി അഥവാ കേരള ഇൻഫ്രാ സ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് രൂപീകരിച്ചത്. കേരളത്തിലെ എല്ലാ വകുപ്പുകളുടെയും വികസന പദ്ധതികൾ ചെന്നെത്തി നിൽക്കുന്നത് കിഫ്ബിയിലാണ്. അതുകൊണ്ട് തന്നെ കേരള വികസനത്തിൻറെ അടിസ്ഥാനമാണ് കിഫ്ബിയെന്ന് ധനമന്ത്രി പറഞ്ഞു. 

ഫണ്ട് നൽകാമെന്ന കേന്ദ്ര സർക്കാരിൻറെ വാക്ക് ബജറ്റുകലിൽ മാത്രം ഒതുങ്ങിയപ്പോൾ കേരളത്തിൻറെ സ്വപ്ന പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ സഹായിച്ചത് കിഫ്ബി തന്നെയായിരുന്നു. പ്രതിസന്ധികളെയെല്ലാം തട്ടി മാറ്റി കിഫ്ബി മുന്നിൽ നിന്നത് കൊണ്ടാണ് ധനവകുപ്പ് സ്വപ്നങ്ങൾ ഗകാണാൻ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version