Site iconSite icon Janayugom Online

മുണ്ടക്കയത്തെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തം: ഒരാള്‍ പിടിയില്‍

കോട്ടയം മുണ്ടക്കെയം പഞ്ചായത്ത് വ്യാപാര സമുച്ചയത്തില്‍ തീപിടത്തമുണ്ടായ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പൊലീസിന്റെ പിടിയിലാകുന്നത്. ഞായര്‍ വൈകിട്ടാണ് മുണ്ടക്കയം കോസ് വേ ജംഗ്ഷനിലെ പഞ്ചായത്ത് ഉമമസ്ഥതയിലുളള്ള വ്യാപര സമുച്ചയത്തില്‍ ഹരിത കര്‍മ്മസേന ശേഖരിച്ച പ്ലാസ്റ്റിക ശേഖരത്തിന് തീപിടിച്ചത് .തീപിടിത്തം നടന്ന സമയത്ത് സംശയാസ്പദമായി ഒരാൾ കെട്ടിട സമുച്ചയത്തിന്റെ പരിസരത്തുണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.

വ്യാപാര സമുച്ചയത്തിൽ ശേഖരിച്ചുവച്ചിരുന്ന പ്ലാസ്റ്റിക്കിന് തീയിട്ടതായാണ് പ്രാഥമിക നി​ഗമനം. ഇയാളെ പുലർച്ചയോടെ പൊലീസ് പിടകൂടുകയായിരുന്നു. ഇയാൾ മുണ്ടക്കയം സ്വദേശിയല്ല എന്നാണ് വിവരം. എന്നാൽ കുറച്ച് ദിവസങ്ങളായി പരിസര പ്രദേശങ്ങളിൽ കണ്ടതായും റിപ്പോർട്ടുണ്ട്. മുണ്ടക്കയം പഞ്ചായത്തിലെ വിവിധ വാർഡുകളിൽനിന്ന്‌ ശേഖരിച്ചുവച്ച പ്ലാസ്റ്റിക്കിനാണ് തീപിടിച്ചത്.

കാഞ്ഞിരപ്പള്ളിയിൽനിന്നുമെത്തിയ അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്നു തീയണച്ചു. തൊട്ടടുത്തുള്ള വ്യാപാരികളെല്ലാം മുൻകരുതൽ സ്വീകരിച്ചതിനാൽ തീ മറ്റ് കടകളിലേക്ക് വ്യാപിച്ചില്ല. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി പ്രദേശത്തെ വൈദ്യുതി ലൈനുകളെല്ലാം ഓഫ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. 

Exit mobile version