Site iconSite icon Janayugom Online

എറണാകുളത്ത് പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം; ഒഴിവായത് വൻ അപകടം

പെരുമ്പാവൂർ മുടിക്കലിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം. മാമ്പിള്ളി പ്ലൈവുഡ്സ് എന്ന കമ്പനിയിലാണ് തീപിടുത്തം ഉണ്ടായത്. പെരുമ്പാവൂരിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചു. രാത്രി ഏഴരയോടെയായിരുന്നു സംഭവം. കമ്പനിയിലെ ഡ്രയറിൽ നിന്ന് ചോർച്ചയുണ്ടായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിക്കുമ്പോൾ ജീവനക്കാർ കമ്പനിയിൽ ഉണ്ടായിരുന്നെങ്കിലും, ഉടൻ തന്നെ പുറത്തേക്ക് മാറിയതിനാൽ വലിയ അപകടം ഒഴിവായി. ആളപായമില്ല.

Exit mobile version