Site iconSite icon Janayugom Online

തുമ്പോളിയിൽ ജ്യൂട്ട് മാറ്റ് ഫിനിഷിംഗ് യൂണിറ്റിൽ തീപിടിത്തം

തുമ്പോളി പള്ളിയ്ക്ക് വടക്ക് വശം മാതാ അസോസിയേറ്റ്സ് എന്ന ജ്യൂട്ട് മാറ്റ് ഫിനിഷിംഗ് യൂണിറ്റിൽ തീപിടിച്ചു. ഇന്ന് രാവിലെ പത്തരയോടുകൂടി തീപിടുത്തം ഉണ്ടായത്. ആലപ്പുഴ ഫയർ ആന്റ് റസ്ക്യു സ്റ്റേഷനിൽ നിന്ന് മൂന്ന് യൂണിറ്റും ചേർത്തലയിൽ നിന്ന് ഒരു യൂണിറ്റും എത്തിയാണ് തീ നിയന്ത്രണത്തിലാക്കിയത് ഏകദേശം ആറ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.സ്ഥാപനത്തിലെ റഗ് ആന്റ് ജ്യുട്ട് മാറ്റുകള്‍ക്കാണ് തീപിടിച്ചത് .ജ്യൂട്ട് നിർമ്മിത ഉത്പന്നങ്ങളായിരുന്നു ഇവിടെ സൂക്ഷിച്ചിരുന്നത്. നഗരത്തിലെ പ്രമുഖ സ്വകാര്യ കയർ എക്സ്പോർട്ടിംഗ് കമ്പിനിയില്‍നിന്ന്സബ് കോൺട്രാക്ട് എടുത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണിത് . ഗോഡൗണിന് സമീപം മാലിന്യം കത്തിച്ചതിൽനിന്നുണ്ടായ തീപ്പൊരിയാണ് തീപിടുത്തത്തിന് കാരണമെന്ന് പൊലിസ് പറയുന്നു.

Exit mobile version