Site iconSite icon Janayugom Online

ജയ്പൂരിലെ ആശുപത്രിയില്‍ തീപിടിത്തം :ആറ് രോഗികള്‍ വെന്തു മരിച്ചു

ജയ്പൂരിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന ആറ് രോഗികള്‍ തിപീടിത്തത്തില്‍ വെന്തു മരിച്ചു. ജയ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയായ സവാന്‍ മാന്‍ സിംങ് ആശുപത്രിയിലെ ടോമ കെയര്‍ വിഭാഗത്തിലാണ് ഞായറാഴ്ച രാത്രി തീ പടര്‍ന്നത്.സ്റ്റോറേജ് പ്രദേശത്താണ് തീ പടർന്നത്.

11 രോ​ഗികളാണ് അപകടമുണ്ടായ സമയത്ത് ഐസിയു വിൽ ഉണ്ടായിരുന്നതെന്ന് ട്രോമ കെയർ ചാർ‌ജുണ്ടായിരുന്ന ഡോ അനുരാ​ഗ് ദക്കദ് പറഞ്ഞു. ഷോർട്ട് സർക‍്യൂട്ട് ആണ് അപകട കാരണമെന്നാണ് വിലയിരുത്തൽ.പിന്റു(സികാർ),ദിലിപ്( ആന്ദി(ജയ്പൂർ),ശ്രീനാഥ്,രു​ഗ്മിണി,ഖുർമ(ഭരത്പൂർ) എന്നിവരാണ് മരിച്ചത്. ആറ് പേരില്‍ നാല് പുരുഷൻമാരും രണ്ട് സ്ത്രീകളുമാണുണ്ടായിരുന്നത്.14 പേരെ മറ്റൊരു ഐസിയിവിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവരെ കൃത്യസമയത്ത് തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനായിട്ടുണ്ടെന്നും ഡോ ദക്കദ് പറഞ്ഞു

Exit mobile version