
ജയ്പൂരിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന ആറ് രോഗികള്‍ തിപീടിത്തത്തില്‍ വെന്തു മരിച്ചു. ജയ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയായ സവാന്‍ മാന്‍ സിംങ് ആശുപത്രിയിലെ ടോമ കെയര്‍ വിഭാഗത്തിലാണ് ഞായറാഴ്ച രാത്രി തീ പടര്‍ന്നത്.സ്റ്റോറേജ് പ്രദേശത്താണ് തീ പടർന്നത്.
11 രോഗികളാണ് അപകടമുണ്ടായ സമയത്ത് ഐസിയു വിൽ ഉണ്ടായിരുന്നതെന്ന് ട്രോമ കെയർ ചാർജുണ്ടായിരുന്ന ഡോ അനുരാഗ് ദക്കദ് പറഞ്ഞു. ഷോർട്ട് സർക‍്യൂട്ട് ആണ് അപകട കാരണമെന്നാണ് വിലയിരുത്തൽ.പിന്റു(സികാർ),ദിലിപ്( ആന്ദി(ജയ്പൂർ),ശ്രീനാഥ്,രുഗ്മിണി,ഖുർമ(ഭരത്പൂർ) എന്നിവരാണ് മരിച്ചത്. ആറ് പേരില്‍ നാല് പുരുഷൻമാരും രണ്ട് സ്ത്രീകളുമാണുണ്ടായിരുന്നത്.14 പേരെ മറ്റൊരു ഐസിയിവിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവരെ കൃത്യസമയത്ത് തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനായിട്ടുണ്ടെന്നും ഡോ ദക്കദ് പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.