Site iconSite icon Janayugom Online

ബേപ്പൂർ അഴീക്കൽ തുറമുഖത്തിന് സമീപം ചരക്ക് കപ്പലിൽ തീപിടുത്തം; 20 കണ്ടെയ്നറുകൾ കടലിൽ വീണു

കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന MV വാൻഹായ് 503 എന്ന ചരക്ക് കപ്പലിന് തീപിടിച്ചു. സിംഗപ്പൂരിൽ നിന്നുള്ള കപ്പലാണിത്. അപകടത്തെത്തുടർന്ന് 20കണ്ടെയ്നറുകൾ കടലിൽ വീണു. കപ്പലിൽ 650 കണ്ടെയ്നറുകൾ ഉണ്ടായിരുന്നതായാണ് സൂചന. കപ്പലിൻറെ താഴെയുള്ള ഡെക്കിൽ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. കപ്പലിൽ 22 ജീവനക്കാർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടം ഉണ്ടായതോടെ ഇതിൽ 18 പേർ കടലിലേക്ക് എടുത്തുചാടുകയായിരുന്നു. 5 ജീവനക്കാർക്ക് പൊള്ളലേറ്റു.

ബേപ്പൂർ തീരത്ത് നിന്ന് 80 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം ഉണ്ടായത്. കോസ്റ്റ് ഗാർഡും നേവിയും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. രാജ്ദൂത്, അർണവേഷ്, സജേത് എന്നീ കപ്പലുകളാണ് നിലവിൽ രക്ഷാദൌത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്. രക്ഷാ ദൌത്യത്തിനായി കൂടുതൽ കപ്പലുകൾ അപകട സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. എയർലിഫ്റ്റ് ചെയ്യാനായി ഡോണിയർ വിമാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 18 ജീവനക്കാരെ രക്ഷപ്പെടുത്തി. 4 പേരെ കാണാനില്ലെന്നാണ് റിപ്പോർട്ട്. വെള്ളത്തിൽ വീണാൽ അപകടകരമായ വസ്തുക്കളാണ് കപ്പലിലുണ്ടായിരുന്നതെന്നാണ് സൂചന. അതിനാൽത്തന്നെ കൂടുതൽ കണ്ടെയ്നറുകളിലേക്ക് തീ പടരാൻ സാധ്യതയുണ്ട്.

Exit mobile version