Site iconSite icon Janayugom Online

ഉറക്കം നടിക്കുന്നവരുടെ ചെവിട്ടിൽ പടക്കം പൊട്ടിച്ച് ഉണർത്തും’; സ്ഥാനാർത്ഥി നിർണയത്തിനെതിരെ കെ എസ് യു

സ്ഥാനാർത്ഥി നിർണയത്തിലെ അവഗണനയെ തുടർന്ന് കൊല്ലം ഡിസിസി നേതൃത്വത്തിനെതിരെ കെ എസ് യു. ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ ഡിസിസിക്കെതിരെ ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തു. ‘ഉറക്കം നടിക്കുന്നവരുടെ ചെവിട്ടിൽ പടക്കം പൊട്ടിച്ച് ഉണർത്തും. കൊടി കെട്ടാനും പരിപാടിക്ക് ആളെ തികയ്ക്കാനും മാത്രമല്ലെന്നും കെ എസ് യുക്കാർക്ക് കൊളേജിൽ മാത്രമല്ല പണി എന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു. 

കെഎസ്‌യു നൽകിയ 14 പേരുടെ പട്ടികയിൽ സീറ്റ്‌ നൽകിയത് ഒരാൾക്ക് മാത്രമാണ്. വെറും ആൾക്കൂട്ടമല്ല കെഎസ്‌യു എന്ന് നേതൃത്വം മനസിലാക്കണമെന്ന് പോസ്റ്റിൽ മുന്നറിയിപ്പ് നൽകുന്നു. ഡിസിസി നേതൃത്വത്തിന് നൽകിയ പട്ടികയും പോസ്റ്റിനൊപ്പം പങ്കുവച്ചു. പിന്നാലെ പ്രവർത്തകർ പ്രതിഷേധവുമായി ഡിസിസി ഓഫിസിലെത്തി. സ്ഥാനാർത്ഥി പട്ടികയിൽ ഒഴിവാക്കിയതിനെതിരെ കെഎസ്‌യു ജില്ലാ അധ്യക്ഷൻ ഉൾപ്പെടെയുള്ളവരാണ് എത്തിയത്. ചിലരുടെ താത്പര്യങ്ങൾക്ക് ഡിസിസി പ്രസിഡന്റ് വഴങ്ങുന്നുവെന്ന് കെഎസ്‌യു നേതാക്കൾ ആരോപിച്ചു.

Exit mobile version