കയ്പമംഗലത്ത് സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പൊതുകുളത്തിൽ മത്സ്യ നിക്ഷേപം നടത്തി. കയ്പമംഗലം ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിലെ കാട്ടുകുളത്തിലാണ് കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി മത്സ്യക്കുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിച്ചു.
വാർഡ് മെമ്പർ എം എസ് സുജിത്ത് അധ്യക്ഷനായി. ഫിഷറീസ് നാട്ടിക മത്സ്യഭവൻ എക്സ്സ്റ്റൻഷൻ ഓഫീസർ ഇ ബി സുമിത, പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ആര്യ ബാബു, കയ്പമംഗലം ഫിഷറീസ് പ്രൊമോട്ടർ എൻ പി കൃഷ്ണപ്രസാദ് , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുകന്യ ടീച്ചർ, പഞ്ചായത്ത് അംഗം മണി ഉല്ലാസ് , വലപ്പാട് പ്രൊമോട്ടർ ശില്പ തുടങ്ങിവയവർ പങ്കെടുത്തു. 150 കരിമീൻ കുഞ്ഞുങ്ങളെയാണ് കുളത്തിൽ നിക്ഷേപിച്ചത്.
English Summary: fish fry were deposited
You may also like this video