കൊതുകുകളെ നിയന്ത്രിക്കുന്നതിനായി ഇന്ത്യയില്‍ ഉപയോഗിക്കുന്ന രണ്ട് മത്സ്യ ഇനങ്ങളെക്കുറിച്ച് കേന്ദ്രത്തിൽ നിന്ന് പ്രതികരണം തേടി ദേശീയ ഹരിത ട്രിബ്യൂണൽ (എൻജിടി). വിവിധ സംസ്ഥാനങ്ങളിൽ കൊതുകുകളെ നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്ന ഗാംബൂസിയ അഫിനിസ് (കൊതുക് മത്സ്യം), പൊയ്‌സിലിയ റെറ്റിക്യുലേറ്റ (ഗപ്പി) എന്നീ രണ്ട് മത്സ്യ ഇനങ്ങളെ ജലാശയങ്ങളിൽ തുറന്നുവിടുന്നതിനെക്കുറിച്ചുള്ള ഹർജി പരിഗണിക്കുകയായിരുന്നു ട്രിബ്യൂണൽ. എന്‍ജിടി ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, വിദഗ്ധ അഗം സെന്തില്‍ എന്നിവരാണ് വിഷയം പരിഗണിച്ചത്. ഹര്‍ജി വീണ്ടും മേയ് ആറിന് പരഗണിക്കും.
തദ്ദേശീയ മത്സ്യ ഇനങ്ങൾക്ക് ഭക്ഷ്യക്ഷാമം ഉണ്ടാക്കുന്നതിലൂടെ പ്രാദേശിക ജല ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചതിനാൽ ദേശീയ ജൈവവൈവിധ്യ അതോറിട്ടി ഈ രണ്ട് മത്സ്യ ഇനങ്ങളെയും ആക്രമണകാരിയും അധിനിവേശ ഇനവുമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങൾ കൊതുകു മത്സ്യത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

