16 February 2026, Monday

Related news

February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 15, 2026
February 14, 2026
February 14, 2026
February 13, 2026

കൊതുക് നശീകരണത്തിന് മത്സ്യം: ഹരിത ട്രിബ്യൂണല്‍ വിശദീകരണം തേടി

Janayugom Webdesk
ന്യൂഡൽഹി
February 2, 2025 11:05 pm

കൊതുകുകളെ നിയന്ത്രിക്കുന്നതിനായി ഇന്ത്യയില്‍ ഉപയോഗിക്കുന്ന രണ്ട് മത്സ്യ ഇനങ്ങളെക്കുറിച്ച് കേന്ദ്രത്തിൽ നിന്ന് പ്രതികരണം തേടി ദേശീയ ഹരിത ട്രിബ്യൂണൽ (എൻ‌ജി‌ടി). വിവിധ സംസ്ഥാനങ്ങളിൽ കൊതുകുകളെ നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്ന ഗാംബൂസിയ അഫിനിസ് (കൊതുക് മത്സ്യം), പൊയ്‌സിലിയ റെറ്റിക്യുലേറ്റ (ഗപ്പി) എന്നീ രണ്ട് മത്സ്യ ഇനങ്ങളെ ജലാശയങ്ങളിൽ തുറന്നുവിടുന്നതിനെക്കുറിച്ചുള്ള ഹർജി പരിഗണിക്കുകയായിരുന്നു ട്രിബ്യൂണൽ. എന്‍ജിടി ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, വിദഗ്ധ അഗം സെന്തില്‍ എന്നിവരാണ് വിഷയം പരിഗണിച്ചത്. ഹര്‍ജി വീണ്ടും മേയ് ആറിന് പരഗണിക്കും. 

തദ്ദേശീയ മത്സ്യ ഇനങ്ങൾക്ക് ഭക്ഷ്യക്ഷാമം ഉണ്ടാക്കുന്നതിലൂടെ പ്രാദേശിക ജല ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചതിനാൽ ദേശീയ ജൈവവൈവിധ്യ അതോറിട്ടി ഈ രണ്ട് മത്സ്യ ഇനങ്ങളെയും ആക്രമണകാരിയും അധിനിവേശ ഇനവുമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങൾ കൊതുകു മത്സ്യത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.