കുമ്പളം കായലിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. പറവൂര്‍ കെടാമംഗലം മുളവുണ്ണിരാമ്പറമ്പില്‍ രാധാകൃഷ്ണനെയാണ്(62) കാണാതായത്. കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളി സുരേഷ് രക്ഷപ്പെട്ടു. ഇരുവരും മീൻപിടിക്കുന്നതിനിടെ പെട്ടന്നുണ്ടായ കാറ്റിൽ വള്ളം മറിയുകയായിരുന്നു.
രാധാകൃഷ്ണനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

