Site iconSite icon Janayugom Online

മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ ചരക്കുകപ്പലിടിച്ച് അപകടം;രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ ചരക്കുകപ്പലിടിച്ച് അപകടം. രണ്ടു പേര്‍ക്ക് ഗുരതരമായി പരിക്കേറ്റു. അപകടത്തിന് ശേഷം കപ്പല്‍നിര്‍ത്താതെ പോയി. കൊച്ചിയിലെ പുറംകടലില്‍കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്.പനാമ പതാക വഹിക്കുന്ന ഓയില്‍ കെമിക്കല്‍ ടാങ്കറാണ് നീണ്ടകരയില്‍ നിന്നുള്ള നിസ്‌നിയ എന്ന ബോട്ടില്‍ ഇടിച്ചത്. 

സിആര്‍ തെത്തിസ് എന്നാണ് കപ്പലാണ് അപകടമുണ്ടാക്കിയത്. മത്സ്യബന്ധനത്തിനായി പോയതായിരുന്നു ബോട്ട്. അപകടത്തെ തുടര്‍ന്ന് ബോട്ടിന്റെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. 12 മത്സ്യബന്ധനതൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ആറുപേര്‍ കടലില്‍ വീഴുകയും ബോട്ടിലുണ്ടായിരുന്ന ബാക്കിയുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രണ്ടുപേർക്ക് സാരമായി പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം. ചരക്കുകപ്പലിന്റെ ക്യാപ്റ്റനെതിരേ കോസ്റ്റല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version