Site iconSite icon Janayugom Online

മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് പേരെ കാണാതായി, തെരച്ചില്‍ ഊര്‍ജിതം

കൊല്ലം ശക്തികുളങ്ങരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടു. ബോട്ടിലുണ്ടായിരുന്ന ഇതരസംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളെ കടലിൽ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി.ശക്തികുളങ്ങര സ്വദേശി രാജേഷ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ‘സെന്റ് ജോസഫ്’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

ശക്തികുളങ്ങര ഹാർബറിൽ നിന്ന് 120 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ബോട്ട് കപ്പലുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ മത്സ്യബന്ധന ബോട്ട് പൂർണ്ണമായും കടലിൽ മുങ്ങിപ്പോയി. അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന 11 തൊഴിലാളികളിൽ ഒമ്പത് പേരെ മറ്റ് ബോട്ടുകൾ ചേർന്ന് രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയോടെയാണ് ബോട്ട് ശക്തികുളങ്ങരയിൽ നിന്നും മത്സ്യബന്ധനത്തിനായി കടലിലേക്ക് തിരിച്ചത്. കാണാതായവർക്കായി കോസ്റ്റ് ഗാർഡിന്റെയും മറ്റ് മത്സ്യബന്ധന ബോട്ടുകളുടെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.

Exit mobile version