ഇന്ത്യൻ നാവികസേനയുടെ മുൻനിര യുദ്ധക്കപ്പലായ ഐഎൻഎസ് ടർക്കാഷ് പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് 2500 കിലോഗ്രം മയക്കുമരുന്ന് പിടികൂടിയതായി അധികൃതർ അറിയിച്ചു. ചില കപ്പലുകളിൽ അനധികൃത ലഹരിക്കടത്ത് നടക്കുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നാവിക സേന നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
ഐഎൻഎസ് ടർക്കാഷും പി8 മറൈനും ചേർന്ന് സംശയാസ്പദമായി തോന്നിയ എല്ലാ കപ്പലുകളെയും പരിശോധിച്ചതിൻറെ ഫലമായാണ് മയക്കുമരുന്ന് പിടികൂടിയത്. 2386 കിലോ ഹാഷിഷും 121 കിലോ ഹെറോയിനും ഉൾപ്പെടെ 2500 കിലോ ഗ്രാം മയക്കുമരുന്നാണ് കപ്പലിലെ വിവിധ ചരക്കുകളിലും അറകളിലുമായി കണ്ടെത്തിയത്.