Site icon Janayugom Online

വിദേശത്ത് നിന്ന് മൂന്ന് കിലോ സ്വർണം കടത്തിയ രത്‌നവ്യാപാരിയും സംഘവും പിടിയില്‍

വിദേശ രാജ്യങ്ങളിൽ നിന്ന് കടത്തിയ 1.58 കോടി രൂപ വിലമതിക്കുന്ന മൂന്ന് കിലോ സ്വർണവുമായി രത്‌നവ്യാപാരി ഉൾപ്പെടെ അഞ്ച് പേര്‍ പിടിയില്‍. മധ്യപ്രദേശിലെ ഇൻഡോറില്‍ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ആണ് സ്വര്‍ണം പിടികൂടിയത്. കാറിനുള്ളിൽ രഹസ്യ അറയിലായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണക്കട്ടികൾ കണ്ടെത്തിയത്. നാലുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് അന്വഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഉല്ലാസ് നഗറിൽ നിന്നുള്ള ജ്വല്ലറി വ്യാപാരിയെ കുറിച്ച് വിവരം ലഭിച്ചത്. സ്വര്‍ണം കടത്താൻ ഉപയോഗിച്ച കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Eng­lish Summary:Five arrest­ed for smug­gling 3 kg of gold
You may also like this video

Exit mobile version