Site iconSite icon Janayugom Online

ഹരിയാനക്കായ് കെജ്രിവാളിന്‍റെ അഞ്ച് വാഗ്ദാനങ്ങള്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഹരിയാനയ്ക്ക് നല്‍കിയ 5 വാഗ്ദാനങ്ങള്‍ പാലിക്കുന്നതിനായി അദ്ദേഹത്തിന്‍റെ ഭാര്യ സുനിതാ കെജ്രിവാള്‍ ഹരിയാനയില്‍ ക്യാംപയിന്‍ ആരംഭിച്ചു.ആം ആദ്മി പാര്‍ട്ടി എംപിമാരായ സഞ്ജയ് സിംഗ്,സന്ദീപ് പഥക് എന്നിവരും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് മാനും ഇവര്‍ക്കൊപ്പമുണ്ട്.പഞ്ചാബിലെയും  ഡല്‍ഹിയിലെയും പോലെ സൗജന്യ വൈദ്യുതി,എല്ലാ യുവാക്കള്‍ക്കും തൊഴില്‍,എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം,സൗജന്യ ചികിത്സ പരിരക്ഷ,പതിനെട്ട് വയസ്സ് കഴിഞ്ഞ എല്ലാ യുവതികള്‍ക്കും മാസം 1000 രൂപ എന്നിവയാണ് വാഗ്ദാനങ്ങള്‍.

ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരുന്ന ഒക്ടോബറിലായിരിക്കും.വരാനിരിക്കുന്ന ഇലക്ഷനില്‍ പാര്‍ട്ടി 90 സീറ്റുകളിലും മത്സരിക്കുമെന്നും ശക്തമായ പോരാട്ടം തന്നെ നടത്തി പുതിയ ഗവണ്‍മെന്‍റ് രൂപീകരിക്കുമെന്നും എ.എ.പി പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ സുനില്‍ ഗുപ്ത പറഞ്ഞു.6500 ഗ്രാമങ്ങളില്‍ തങ്ങള്‍ സന്ദര്‍ശനം നടത്തിയെന്നും എല്ലായിടത്തും നിന്നും ഉയരുന്ന ശബ്ദം മാറ്റത്തിന്‍റേതാണെന്നും എ.എ.പി ദേശീയ സെക്രട്ടറി സന്ദീപ് പഥക് പറഞ്ഞു.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ പൂര്‍ണ ശക്തിയോടെ പോരാടിയത് പോലെ വരുന്ന നിയമസഭാ ഇലക്ഷനിലും തങ്ങള്‍ ശക്തിയോടെ പോരാടുമെന്നാണ് പഥക് പറഞ്ഞത്.ഹരിയാനയിലെ റൊഹ്തക്,സൊനിപത്,ജിന്ദ് എന്നിവിടങ്ങളില്‍ തങ്ങളുടെ നേതാക്കള്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഭരണത്തില്‍ മാറ്റം ഉണ്ടാകണമെന്നാണ് ആളുകള്‍ പറഞ്ഞതെന്ന് പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Summary;Five promis­es of Kejri­w­al for Haryana

You may also like this video

Exit mobile version