കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലെ ഭൂതനാഥന്‍ അയ്യപ്പ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള ധ്വജത്തിന്റെ മുന്നൊരുക്കങ്ങള്‍ വൈക്കത്ത് ആരംഭിച്ചു. മാര്‍ച്ച് എട്ടിന് നിലമ്പൂരില്‍ നിന്നു നിലം തൊടാതെ കൊണ്ടുവന്ന തേക്കിന്‍ തടിയാണ് ധ്വജ പ്രതിഷ്ഠയ്ക്കായി ഉപയോഗിക്കുന്നത്.
ക്ഷേത്രം തന്ത്രി പൂഞ്ഞാര്‍ കൈമുക്കുമഠം ജാതവേദന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ വൃക്ഷപൂജ നടത്തിയ ശേഷം തച്ചു വിദഗ്ധന്‍ ഷാജി ആചാരിയുടെ നേതൃത്വത്തില്‍ മുറിച്ചെടുത്ത മരം വൈക്കം കുടവെച്ചൂര്‍ ചേരകുളങ്ങര ദേവീ ക്ഷേത്രത്തില്‍ എത്തിച്ചതോടെയാണ് ധ്വജത്തിന്റെ നിര്‍മാണം ആരംഭിച്ചത്.
ഒരുക്കിയെടുത്ത ധ്വജത്തിനുള്ള തടി 14ന് രാവിലെ 8.30നും 10നും ഇടയില്‍ തൈലാധിവാസ കര്‍മം നടത്തുന്നതിനായി പ്രത്യേകം തയ്യാറിയ തോണിയിലേക്ക് മാറ്റും. ഇവിടെ ധ്വജ ശയനം പൂര്‍ത്തിയാക്കി 2024 മേയില്‍ പുറത്തെടുത്ത് ആചാരപ്രകാരം അനുഷ്ഠാന കര്‍മങ്ങള്‍ നടത്തിയ ശേഷം കെനിയയിലെത്തിച്ച് മെയ് 24ന് ധ്വജ പ്രതിഷ്ഠ നടത്തും. അയ്യപ്പ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ധ്വജ പ്രതിഷ്ഠയ്ക്ക് കെനിയയില്‍ താമസമാക്കിയ ക്ഷേത്രം സെക്രട്ടറി വൈക്കം കുടവെച്ചൂര്‍ എടത്തില്‍ പ്രവീണ്‍ കുമാര്‍ നേതൃത്വം നല്‍കും.
English Summary: Flag to temple in Kenya from Vaikom
You may also like this video