Site iconSite icon Janayugom Online

സാങ്കേതിക തകരാര്‍: നെടുമ്പാശേരിയിൽ വിമാനം അടിയന്തരമായി നിലത്തിറക്കി

സാങ്കേതിക തകരാറിനെ തുടർന്ന് സൗദിയിലെ ജിദ്ദയിൽനിന്നു കോഴിക്കോട്ടേയ്ക്കു പുറപ്പെട്ട വിമാനം അടിയന്തരമായി നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറക്കി. സ്പൈസ് ജെറ്റിന്റെ എസ്ജി 036 വിമാനമാണ് ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ തിരിച്ചറിഞ്ഞതിനെ തുടർന്ന് ലാൻഡ് ചെയ്തത്. 197 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ടു പൈലറ്റുമാർക്കു പുറമേ നാല് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് 5.59നാണ് തകരാറിനെക്കുറിച്ചുള്ള ആദ്യ മുന്നറിയിപ്പ് ലഭിക്കുന്നത്. തുടർന്ന് 6.29ന് സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നീണ്ട പരിശ്രമത്തിനു ശേഷം 7.19നാണു വിമാനം സുരക്ഷിതമായി ഇറക്കാനായത്. ആശുപത്രികളിലടക്കം ജാഗ്രതാ നിർദേശം നൽകിയിരുന്നതായാണ് വിവരം.

Eng­lish Sum­ma­ry: flight makes emer­gency land­ing at Nedum­bassery airport
You may also like this video

YouTube video player
Exit mobile version