Site iconSite icon Janayugom Online

ഇന്തോനേഷ്യയിലെ പ്രളയം; മരണം 753 ആയി, 504 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്

ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 753 ആയി ഉയർന്നതായി ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. 504 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത 604 മരണസംഖ്യയിൽ നിന്ന് വലിയ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിലെ അഗം റീജൻസിയിലെ പലെംബയൻ ഉൾപ്പെടെയുള്ള മേഖലകളിൽ കനത്ത മഴയെത്തുടർന്നുണ്ടായ പെട്ടന്നുള്ള വെള്ളപ്പൊക്കം വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. ഈ ദുരന്തബാധിത പ്രദേശങ്ങളിൽ ചെളിയിലും അവശിഷ്ടങ്ങൾക്കുമിടയിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ സാഹചര്യം എത്രത്തോളം രൂക്ഷമാണെന്ന് വ്യക്തമാക്കുന്നു.
കാണാതായവർക്കായുള്ള തിരച്ചിൽ പ്രവർത്തനങ്ങൾ ദുരന്ത നിവാരണ ഏജൻസിയുടെ നേതൃത്വത്തിൽ തുടരുകയാണ്.

Exit mobile version