Site iconSite icon Janayugom Online

ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന രാജ്ഭവൻ നിർദേശം തള്ളി കൃഷി വകുപ്പ്; പരിസ്ഥിതി ദിനാഘോഷം മാറ്റി

ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന രാജ്ഭവന്റെ നിർദേശം തള്ളി സംസ്ഥാന കൃഷി വകുപ്പ്. ഇതോടെ രാജ്ഭവിനിൽ നിശ്ചയിച്ചിരുന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി കൃഷിവകുപ്പ് മാറ്റി. ആർ എസ് എസ് ആചരിക്കുന്ന രീതിയിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്നും ദീപം തെളിയിക്കണമെന്നും രാജ്ഭവൻ നിർബന്ധം പിടിക്കുകയായിരുന്നു. ഇത് സർക്കാർ പരിപാടികളുടെ ഭാഗമല്ലെന്ന് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവനെ അറിയിച്ചുവെങ്കിലും, നിർബന്ധം തുടരുന്നതോടെയാണ് കൃഷി വകുപ്പ് പരിപാടി രാജ്ഭവനിൽ നിന്ന് മാറ്റാൻ തീരുമാനിച്ചത്. തുടർന്ന്, സെക്രട്ടേറിയറ്റ് അങ്കണത്തിൽ വെച്ച് കൃഷി വകുപ്പ് സ്വന്തം നിലയിൽ പരിസ്ഥിതി ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

Exit mobile version