Site iconSite icon Janayugom Online

വയനാടിന് പിന്നാലെ പാലോടും കാട്ടാന ആക്രമണം; മധ്യവയസ്കൻ കൊല്ലപ്പെട്ടു

വയനാട് കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ തിരുവനന്തപുരത്തും കാട്ടാന ആക്രമണം. തിരുവനന്തപുരം പാലോട് കാട്ടാന ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു. വെന്‍കൊല്ല ഇലവുപാലം അടിപറമ്പ് തടത്തരികത്തു വീട്ടില്‍ ബാബു(54) ആണ് കൊല്ലപ്പെട്ടത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ബാബുവിനെ നാല് ദിവസങ്ങളായി കാണാനില്ലായിരുന്നു. ഇന്നലെ രാത്രി 6 മണിയോടെ പരിസരവാസികളാണ് ബാബുവിൻറെ മൃതദേഹം കണ്ടെത്തിയത്. 

കുളത്തുപ്പുഴ വനപരിധിയിലുള്ള ശാസ്താംനട കാട്ടുപാതയ്ക്ക് സമീപത്ത് നിന്ന് ബാബുവിൻറെ വസ്ത്രങ്ങളാണ് ആദ്യം കണ്ടെടുത്തത്. പിന്നീട് സമീപത്തെ നീർച്ചാലിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ സ്ഥലത്തെത്തിയ വനപാലകർ ബാബു കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. 

Exit mobile version