കൊച്ചിയിലെ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടർന്ന് 12 കുട്ടികൾ ആശുപത്രിയിൽ. പൊന്നുരുന്നി ഈസ്റ്റ് നാരായണാശാൻ റോഡിലെ അങ്കണവാടിയിലെ കുട്ടികൾക്കാണ് വയറിളക്കവും ഛർദ്ദിയും പിടിപെട്ടത്. കുട്ടികൾ സുഖം പ്രാപിച്ച് വരുന്നതായാണ് റിപ്പോർട്ട്. അങ്കണവാടിയിലെ വാട്ടർ ടാങ്കിൽ നിന്നും ചത്ത പാറ്റയെ കണ്ടെത്തിയതായി നാട്ടുകാർ ആരോപിക്കുന്നു.